(www.panoornews.in)1967ന് ശേഷം ഇത് ആദ്യമായി ഇന്ത്യാരാജ്യത്ത് ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയുണ്ടായിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ.
കേരളത്തിൽ എൽ.ഡി. എഫ് കടപുഴകി വീണതോടെയാണ് ഈ അവസ്ഥയുണ്ടായത്. 1970ൽ ഇന്ത്യയിൽ സി.പി.എമ്മിന്റെ മുഖ്യ മന്ത്രിയുണ്ടായിരുന്നില്ല. എന്നാൽ സി.പി.ഐയുടെ സി. അച്യുതമേനോൻ ആയിരുന്നു 1970 മുതൽ 77 വരെ കേരളത്തിലെ മുഖ്യമന്ത്രി.
77ൽ ജ്യോതിബസു പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി. പിന്നീട് 33 വർഷം ബംഗാൾ ഭരിച്ചത് ഇടതുപക്ഷമായിരുന്നു. ഇതേ കാലഘട്ടത്തിൽ ത്രിപുരയിലും സി.പി.എമ്മിന് മുഖ്യമന്ത്രിയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് തവണ കേരളം ഇടതു മുന്നണിയായിരുന്നു ഭരിച്ചത്. ഇപ്പോൾ ഇന്ത്യയിൽ ഒരു സംസ്ഥാന ഭരണം ഇല്ലാത്ത തകർച്ചയി ലാണ് ഇടതുപക്ഷമെത്തിയത്.
For the first time since 1967, India will not have a communist chief minister










































